< Back
Kerala

Kerala
കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞു; നിരവധിപേർക്ക് പരിക്ക്
|4 Feb 2025 4:29 PM IST
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്. ബൈക്കിൽ ഇടിച്ച ബസ് നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിച്ചു മറിയുകയായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കോഴിക്കോട്-മാവൂർ-കൂളിമാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

ആകെ 54 പേരാണ് പരിക്കേറ്റ് ചികിത്സ തേടിയത്. രണ്ടുപേരുടെ നില ഗുരുതരമാണ്. 42 പേർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്. 12 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. രണ്ട് ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.