< Back
Kerala

Kerala
കോഴിക്കോട് വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി
|25 Dec 2022 9:10 AM IST
രാജന്റെ സ്വർണമാല, മോതിരം, ബാഗ്, ബൈക്ക് എന്നിവ മോഷണം പോയിട്ടുണ്ട്
കോഴിക്കോട്: വടകരയിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വടകര സ്വദേശി രാജനാണ് മരിച്ചത്. വീട്ടിൽ എത്താൻ വൈകിയതിനെ തുടർന്ന് വീട്ടുകാരെത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. രാജന്റെ സ്വർണമാല, മോതിരം, ബാഗ്, ബൈക്ക് എന്നിവ മോഷണം പോയിട്ടുണ്ട്. കഴുത്തിലും വിരലുകളിലും പരിക്കുണ്ട്.
മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. രാജൻ്റ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.