< Back
Kerala
കോഴിക്കോട്  യുവതിയെ മർദിച്ച സംഭവം: നടക്കാവ് എസ്ഐയ്ക്കെതിരെ കേസെടുത്തു
Kerala

കോഴിക്കോട് യുവതിയെ മർദിച്ച സംഭവം: നടക്കാവ് എസ്ഐയ്ക്കെതിരെ കേസെടുത്തു

Web Desk
|
10 Sept 2023 5:05 PM IST

എസ്ഐ ഉൾപ്പെടെ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കോഴിക്കോട്: നടക്കാവ് യുവതിയെയും കുടുംബത്തെയും മര്‍ദിച്ചെന്ന പരാതിയിൽ നടക്കാവ് എസ് ഐ വിനോദ് കുമാറിനെതിരെ കേസെടുത്തു. എസ്ഐ ഉൾപ്പെടെ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് മര്‍ദിച്ചു എന്നാണ് കേസ്. പരിക്കേറ്റ അത്തോളി സ്വദേശിനി ചികിത്സയിലാണ്. യുവതിയുടെ പരാതിയിൽ കോഴിക്കോട് കാക്കൂര്‍ പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ച അര്‍ധരാത്രി 12.30ഓടെ ആയിരുന്നു സംഭവം. പരാതിക്കാരിയായ യുവതി സഞ്ചരിച്ച കാറും എതിര്‍ദിശയില്‍വന്ന വാഹനത്തിലുള്ളവരും സൈഡ് നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ഈ തര്‍ക്കത്തെ തുടർന്ന് എതിര്‍ദിശയില്‍ വന്ന കാറിൽ ഉളളവർ പൊലീസിനെ വിളിച്ചു. സ്ഥലത്തെത്തിയ എസ്‌ഐ വിനോദും ഒപ്പമുണ്ടായിരുന്ന യുവാവും യുവതിയെയും കുടുംബത്തെയും മർദിച്ചു എന്നാണ് പരാതി. എസ്ഐ അടിവയറ്റില്‍ ചവിട്ടുകയും മാറിടത്തില്‍ കയറിപ്പിടിച്ചു എന്നും യുവതി പരാതിയിൽ പറയുന്നു.

Similar Posts