< Back
Kerala
Kozhikode cars hit together and burned
Kerala

കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് കത്തി: ദുരന്തം ഒഴിവായത് തലനാരിഴക്ക്

Web Desk
|
7 Feb 2023 10:27 PM IST

ഡൽഹി രജിസ്‌ട്രേഷനിലുള്ള ഹോണ്ടസിറ്റി പൂർണമായും കത്തി നശിച്ചു

കോഴിക്കോട്: കോഴിക്കോട് കോട്ടുളിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കത്തി. പള്ളിലക്കുന്ന് എന്ന സ്ഥലത്ത് ഇന്ന് വൈകിട്ട് 7.30ഓടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്നവർ ഇറങ്ങിയോടിയതിനാൽ വൻ അപകടം ഒഴിവായി.

രണ്ട് കാറുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ഇതിൽ ഡൽഹി രജിസ്‌ട്രേഷനിലുള്ള ഹോണ്ടസിറ്റി പൂർണമായും കത്തി നശിച്ചു. ഈ കാറിലുള്ള നാലുപേരാണ് ഓടി രക്ഷപെട്ടത്. ഈ കാർ കളിപ്പൊഴിക എന്ന സ്ഥലത്ത് വച്ച് അപകടത്തിൽപ്പെട്ടതിന് ശേഷമാണ് കൂട്ടിയിടിക്കുന്നത്.

തെറ്റായ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കാർ എതിർദിശയിൽ വന്ന ഐ20യുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിക്ക് ശേഷം ഹോണ്ട സിറ്റി കത്തിപ്പടർന്നു. ഇതിനോടകം ആളുകളെത്തി മാറ്റിയതിനാൽ ഐ20യിലേക്ക് തീ അധികം പടർന്നില്ല.

കോട്ടുളി സ്വദേശിയായ ഡ്രൈവർ മാത്രമാണ് അപകടസമയം വണ്ടിയിലുണ്ടായിരുന്നത്. ഇദ്ദേഹത്തിന് പരിക്കുകളില്ലെങ്കിലും കാറിന് പിന്നിൽ വന്ന സ്‌കൂട്ടറിലെ കുട്ടിക്ക് പരിക്കേറ്റിറ്റുണ്ടെന്നാണ് വിവരം.

Similar Posts