< Back
Kerala
തെരുവ് നായകളെ വെടിവെക്കാൻ അനുമതി നൽകണമെന്ന് കോഴിക്കോട് കോർപ്പറേഷൻ കൗൺസിലിൽ ആവശ്യം
Kerala

തെരുവ് നായകളെ വെടിവെക്കാൻ അനുമതി നൽകണമെന്ന് കോഴിക്കോട് കോർപ്പറേഷൻ കൗൺസിലിൽ ആവശ്യം

Web Desk
|
31 Aug 2022 9:48 PM IST

നായകളെ വെടിവച്ച് കൊല്ലുന്നതിന് കേന്ദ്ര സർക്കാരിൽ നിന്ന് അനുവാദം തേടുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ്

ആക്രമണസ്വഭാവമുള്ള തെരുവ് നായകളെ വെടി വെക്കാൻ അനുമതി നൽകണമെന്ന് കോഴിക്കോട് കോർപ്പറേഷൻ കൗൺസിലിൽ ആവശ്യം. ശ്രദ്ധ ക്ഷണിക്കലിലൂടെ കൗൺസിലർ എൻ.സി. മോയിൻ കുട്ടിയാണ് ആവശ്യമുന്നയിച്ചത്. തുടർന്ന് പിന്തുണയുമായി ഭരണ -പ്രതിപക്ഷ കൗൺസിലർമാർ രംഗത്ത് വന്നു. ഇതോടെ ഇക്കാര്യം പരിശോധിക്കാൻ പ്രത്യേക സമിതിയുണ്ടാക്കാൻ കൗൺസിൽ തീരുമാനിച്ചു. സമിതി ചർച്ച ചെയ്തതിന് ശേഷം നിയമപരമായി നായകളെ വെടിവച്ച് കൊല്ലുന്നതിന് കേന്ദ്ര സർക്കാരിൽ നിന്ന് അനുവാദം തേടുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.



Kozhikode Corporation Council member wants to allow shooting of stray dogs

Similar Posts