< Back
Kerala

Kerala
സോണ്ട കമ്പനിക്ക് കരാര്‍ നീട്ടി നല്‍കാനൊരുങ്ങി കോഴിക്കോട് കോര്‍പ്പറേഷന്‍
|29 March 2023 8:35 PM IST
ഉപാധികളോടെയായിരിക്കും കരാർ നൽകുക. പിഴ ഈടാക്കി കരാർ പുതുക്കാനാണ് ആലോചന
കോഴിക്കോട്: സോണ്ട കമ്പനിക്ക് കരാർ നീട്ടി നൽകാനൊരുങ്ങി കോഴിക്കോട് കോർപ്പറേഷൻ. കോഴിക്കോട് ഞെളിയൻ പറമ്പിൽ സോണ്ട കമ്പനിക്ക് കരാർ നീട്ടി നൽകും. നാളെ നടക്കുന്ന കൗൺസിലിൽ ഈ വിഷയം വെയ്ക്കും.
ഉപാധികളോടെയായിരിക്കും കരാർ നൽകുക. പിഴ ഈടാക്കി കരാർ പുതുക്കാനാണ് ആലോചന. സോണ്ട കമ്പനിയെ കരാറിൽ നിന്നും മാറ്റി കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും പ്രതിപക്ഷ കൗൺസിലർമാർ നേരെത്തെ മേയർക്കും കോർപ്പറേഷൻ സെക്രട്ടറിക്കും കത്ത് നൽകിയിരുന്നു. അതിനിടെയാണ് ഇപ്പോൾ സോണ്ട കമ്പനിക്ക് തന്നെ കരാർ നീട്ടി നൽകാൻ കോഴിക്കോട് കോർപ്പറേഷൻ തീരുമാനിച്ചത്.