< Back
Kerala

Kerala
നവകേരള സദസ്സിൽ പങ്കെടുത്ത എൻ അബൂബക്കറിനെതിരെ നടപടിയെടുക്കുമെന്ന് കോഴിക്കോട് ഡി.സി.സി
|26 Nov 2023 4:30 PM IST
കോൺഗ്രസ് ഭരിക്കുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് എൻ അബൂബക്കർ
കോഴിക്കോട്: നവകേരള സദസ്സിൽ പങ്കെടുത്ത കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ അബൂബക്കറിനെതിരെ നടപടിയെടുക്കുമെന്ന് കോഴിക്കോട് ഡി.സി.സി. അബൂബക്കർ കോൺഗ്രസ്സ് തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതായി കണ്ടെത്തി. നവകേരള സദസ്സിന് ഫണ്ടനുവദിച്ചതുമായി ബന്ധപ്പെട്ട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ വിവാദം നിലനിൽക്കെയാണ് യു.ഡി.എഫ് അംഗം പങ്കെടുത്തത്.
ഓമശേരിയിൽ നടന്ന മുഖ്യമന്ത്രിയുടെ പ്രഭാത സദസ്സിലാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ അബൂബക്കറും ലീഗ് പ്രദേശിക നേതാവ് മൊയ്തു മുട്ടായിയുമാണ് പങ്കെടുത്തത്. പാർട്ടി എന്തു പറയുമെന്ന് നോക്കിയിട്ടില്ല. താൻ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പറയാനാണ് വന്നതെന്നായിരുന്ന ലീഗ് നേതാവിന്റെ പ്രതികരണം.