< Back
Kerala
കോഴിക്കോട് ദേവഗിരി കോളജിൽ റാഗിങ്ങിന്റെ പേരിൽ മർദനം
Kerala

കോഴിക്കോട് ദേവഗിരി കോളജിൽ റാഗിങ്ങിന്റെ പേരിൽ മർദനം

Web Desk
|
25 March 2023 4:12 PM IST

കണ്ണിന് ഗുരുതര പരിക്കേറ്റ വിദ്യാർഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി

കോഴിക്കോട്: ദേവഗിരി കോളജിൽ റാഗിങ്ങിന്റെ പേരിൽ ക്രൂരമർദനം. ഒന്നാം വർഷ ഡിഗ്രി വിദ്യാർഥികൾക്കാണ് മർദനമേറ്റത്. കണ്ണിന് ഗുരുതര പരിക്കേറ്റ വിദ്യാർഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് ദിവസമായി വിദ്യാർഥി വെന്‍റിലേറ്ററിലായിരുന്നു.

ക്ലാസ് കഴിഞ്ഞതിന് ശേഷം കോളജ് ഗേറ്റിനടുത്ത് ഇരുന്നതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടാകുകയും പിന്നീടത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

സംഭവത്തിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥികളായ നാല് പേരെ കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. വിദ്യാർഥിയുടെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Similar Posts