< Back
Kerala

Kerala
കോഴിക്കോട് മയക്കുമരുന്ന് പിടികൂടിയ കേസ്; പ്രതി അറസ്റ്റിൽ
|16 Jun 2024 4:23 PM IST
പോത്തുകൽ സ്വദേശി ഷൈൻ ഷാജിയാണ് അറസ്റ്റിലായത്
കോഴിക്കോട്: പുതിയങ്ങാടിയിൽ രണ്ട് കോടിയോളം രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിലെ പ്രതി അറസ്റ്റിൽ. മുഖ്യപ്രതി മലപ്പുറം പോത്തുകൽ സ്വദേശി ഷൈൻ ഷാജിയാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്ന് വെള്ളയിൽ പൊലീസാണ് പ്രതിയെ പിടിയികൂടിയത്.
പുതിയങ്ങാടിയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. 779 ഗ്രാം എംഡിഎംഎയും 80 എൽഎസ്ഡി സ്റ്റാമ്പുകളുമാണ് നേരത്തെ പിടികൂടിയത്. കേസിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്.