< Back
Kerala
Kozhikode elderly woman murder; neighbor was arrested,കോഴിക്കോട്ട് വയോധികയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; അയല്‍വാസി അറസ്റ്റില്‍,latest malayalam news
Kerala

കോഴിക്കോട്ട് വയോധികയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; അയല്‍വാസി അറസ്റ്റില്‍

Web Desk
|
6 Jun 2023 7:00 AM IST

അയല്‍വാസികളാണ് വയോധികയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്

കോഴിക്കോട്: വയോധികയെ അയല്‍വാസി പീഡിപ്പിച്ച് കൊലപ്പെടുത്തി. ശാന്തിനഗര്‍ കോളനിയിലെ കല്യാണി (74) ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. സംഭവത്തില്‍ അയല്‍വാസിയായ രാജനെ ( 64) പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ വൈകിട്ട് അയല്‍വാസികളാണ് വയോധികയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ രാജനെതിരെ വെള്ളയില്‍ പൊലീസ് കൊലപാതകം, ബലാത്സംഗക്കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. വയോധികയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.



Similar Posts