< Back
Kerala
കോഴിക്കോട് പെൺകുട്ടികളെ കാണാതായ സംഭവം; ബാലവകാശ കമ്മീഷൻ കേസെടുത്തു
Kerala

കോഴിക്കോട് പെൺകുട്ടികളെ കാണാതായ സംഭവം; ബാലവകാശ കമ്മീഷൻ കേസെടുത്തു

Web Desk
|
27 Jan 2022 3:00 PM IST

ചിൽഡ്രൻസ് ഹോമിൽ നിന്നും ചാടി പോകാനുണ്ടായ കാരണമെന്താണെന്നും ഇവർ എങ്ങോട്ടാണ് പോയിരിക്കുന്നതെന്നും ഇതുവരെ വ്യക്തമായിട്ടില്ല

കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ബാലവകാശ കമ്മീഷൻ കേസെടുത്തു. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടും ബാലവകാശ കമ്മീഷൻ തേടി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിനെ തുടർന്ന് പൊലീസ് ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. സിസിടിവിയും പൊലീസ് പരിശോധിക്കുന്നുണ്ടെന്ന് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.

വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ബുധനാഴ്ച്ച വൈകിട്ടോടെയാണ് ആറു പെൺകുട്ടികളെ കാണാതായത്. കാണാതായ ആറ് പേരും കോഴിക്കോട് ജില്ലാക്കാരാണെന്നാണ് പൊലീസ് പറയുന്നത്. ചിൽഡ്രൻസ് ഹോമിൽ നിന്നും ചാടി പോകാനുണ്ടായ കാരണമെന്താണെന്നും ഇവർ എങ്ങോട്ടാണ് പോയിരിക്കുന്നതെന്നും ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ കാണാതായ പെൺകുട്ടികൾ കോഴിക്കോട് ജില്ല വിട്ടിട്ടില്ലായെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

Similar Posts