< Back
Kerala

Kerala
എറണാകുളം കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ
|12 Sept 2023 10:24 AM IST
സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്ന് പ്രാഥമിക നിഗമനം
കൊച്ചി: കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കടമക്കുടി മാടശ്ശേരി നിജോ (39) ഭാര്യ ശിൽപ, മക്കൾ ഏബൽ (7), ആരോൺ(5) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മിജോയ്ക്ക് സാമ്പത്തിക ബാധ്യതയുളളതായി ബന്ധുക്കൾ പറഞ്ഞു. ശിൽപ ഇറ്റലിയിൽ ജോലിക്കു പോകാൻ 20 ലക്ഷത്തോളം രൂപ ചിലവായി. എന്നാൽ അവിടെ നിന്ന് ജോലി ശരിയാകാതെ തിരിച്ചു വരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയുളളതായി ബന്ധുക്കൾ പറഞ്ഞു.