< Back
Kerala
കോഴിക്കോട് കളന്തോട് കെഎംസിടി ആർട്ട്സ് & സയൻസ് കോളേജ്‌ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു
Kerala

കോഴിക്കോട് കളന്തോട് കെഎംസിടി ആർട്ട്സ് & സയൻസ് കോളേജ്‌ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു

Web Desk
|
16 Feb 2023 9:23 PM IST

അധ്യാപകർ മാനേജ്മെന്റിനെതിരെ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി

കോഴിക്കോട്: കോഴിക്കോട് കളന്തോട് KMCT ആർട്ട്സ് & സയൻസ് കോളേജ്‌ മാനേജ്മെന്റ് മുന്നറിയിപ്പില്ലാതെ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. അധ്യാപകർ മാനേജ്മെന്റിനെതിരെ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. മനേജ്മെന്റ് നടപടിക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും വിദ്യാർത്ഥികളും രംഗത്തെത്തി.

ശമ്പള വർധനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് 15 ദിവസമായി കെ എം സിടിയിലെ അധ്യാപകർ സമരത്തിലാണ്. സമരം തുടരുമ്പോഴും അധ്യാപകർ ക്ലാസെടുക്കുന്നത് ബഹിഷ്ക്കരിച്ചിരുന്നില്ല. കോളേജിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് അടക്കം ചൂണ്ടികാട്ടി കഴിഞ്ഞ ദിവസം വിദ്യാർഥികളും അധ്യാപകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെയാണ് കോളേജ് പൂർണമായും അടച്ചിടാൻ മാനേജ്മെന്റ് തീരുമാനിച്ചത്.

കോളജിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാകുന്നില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം.

Similar Posts