< Back
Kerala
Drug mafia gang
Kerala

കൊടുവള്ളിയിൽ മയക്കുമരുന്ന് സംഘം സഞ്ചരിച്ച ആഡംബര കാർ മറിഞ്ഞു; ഒരാൾ പിടിയിൽ

Web Desk
|
9 Sept 2023 12:19 PM IST

വെഴുപ്പൂർ സ്വദേശി അനുവിന്ദ് ആണ് പിടിയിലായത്. കത്തറമ്മൽ സ്വദേശി ഹബീബ് റഹ്മാൻ രക്ഷപ്പെട്ടു

കോഴിക്കോട്: കൊടുവള്ളിയിൽ മയക്കുമരുന്ന് വിൽപന സംഘം സഞ്ചരിച്ച ആഡംബര കാർ മറിഞ്ഞു. കാറിൽനിന്ന് എം.ഡി.എം.എയും ത്രാസും പിടിച്ചെടുത്തു. സംഭവത്തിൽ കാറിലുണ്ടായിരുന്ന ഒരാളെ പിടികൂടി. മറ്റൊരാൾ രക്ഷപ്പെട്ടിട്ടുണ്ട്.

ആവിലോറ പാറക്കണ്ടി മുക്കിൽ ഇന്ന് പുലർച്ചെയാണു സംഭവം. മയക്കുമരുന്ന് വിൽപന സംഘം സഞ്ചരിച്ച കാർ വീട്ടുമുറ്റത്തേക്കു മറിയുകയായിരുന്നു. താഴ്ചയിലേക്കാണു കാർ പതിച്ചത്. ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴാണ് കാറിനകത്ത് രണ്ടുപേർ കിടക്കുന്നു കണ്ടത്.

തുടർന്നു നടത്തിയ പരിശോധനയിലാണ് കാറിൽ മയക്കുമരുന്ന് ഉൾപ്പെടെ കണ്ടെത്തുന്നത്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി. കാറിൽനിന്ന് എം.ഡി.എം.എയും ഇലക്ട്രിക് ത്രാസും ഉൾപ്പെടെ പിടിച്ചെടുത്തു.

വെഴുപ്പൂർ ചുണ്ട കുന്നുമ്മൽ അനുവിന്ദ് ആണ് പൊലീസിന്റെ പിടിയിലായത്. കത്തറമ്മൽ പുത്തൻപീടികയിൽ ഹബീബ് റഹ്മാൻ രക്ഷപ്പെടുകയും ചെയ്തു. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Summary: A luxury car in which a drug mafia gang was traveling overturned in Koduvally, Kozhikode

Similar Posts