< Back
Kerala

Kerala
കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കാർ വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു; രണ്ടുപേർക്ക് പരിക്ക്
|22 Jan 2023 6:44 PM IST
അമിത വേഗത്തിലെത്തിയ കാർ മറ്റൊരു കാറിനെ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്തപ്പോഴാണ് അപകടമുണ്ടായത്.
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്. അതിവേഗത്തിൽ വന്ന കാർ വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ മറ്റൊരു കാറിനെ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്തപ്പോഴാണ് അപകടമുണ്ടായത്.
അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നരിക്കുനി സ്വദേശിയായ സദാനന്ദനെയും അതിഥി തൊഴിലാളിയെയുമാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. സദാനന്ദന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.