< Back
Kerala
കോഴിക്കോട് മായനാട് യുവാവിനെ മർദിച്ചു കൊന്നു
Kerala

കോഴിക്കോട് മായനാട് യുവാവിനെ മർദിച്ചു കൊന്നു

Web Desk
|
27 April 2025 8:17 AM IST

20കാരനായ സൂരജാണ് കൊല്ലപ്പെട്ടത്

കോഴിക്കോട്: മായനാട് യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. 20 കാരനായ സൂരജാണ് കൊല്ലപ്പെട്ടത്. പ്രതികൾ ചേവായൂർ പൊലീസിന്‍റെ പിടിയിലെന്നാണ് സൂചന. പിതാവും രണ്ടുമക്കളുമാണ് പിടിയിലായിരിക്കുന്നത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം.

കോഴിക്കോട് പാലക്കോട്ട് വയല്‍ എന്ന സ്ഥലത്ത് വെച്ചായിരുന്നു സൂരജിനെ പിതാവും രണ്ടുമക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ സൂരജിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ സൂരജ് മരിക്കുകയായിരുന്നു.


Similar Posts