< Back
Kerala
മെഡിക്കല്‍ കോളേജ് ഐ.സി.യു പീഡനക്കേസ്; അതിജീവിതയുടെ മൊഴി നാളെ രേഖപ്പെടുത്തും
Kerala

മെഡിക്കല്‍ കോളേജ് ഐ.സി.യു പീഡനക്കേസ്; അതിജീവിതയുടെ മൊഴി നാളെ രേഖപ്പെടുത്തും

Web Desk
|
6 Sept 2023 6:52 AM IST

കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിലേക്കിറങ്ങാനാണ് അതിജീവിതയുടെ തീരുമാനം.

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിതയുടെ മൊഴി നാളെ രേഖപ്പെടുത്തും. ഗൈനക്കോളജിസ്റ്റ് ഡോ കെ.വി പ്രീതിക്കെതിരായ പരാതിയിലാണ് മൊഴിയെടുക്കുക. മെഡിക്കല്‍ കോളേജില്‍ വെച്ച് വൈദ്യ പരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി പ്രീതി തന്‍റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നാണ് അതിജീവിതയുടെ പരാതി.

ഡോക്ടർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് അതിജീവിത വീണ്ടും കമ്മീഷണറെ കണ്ടു. നാളെ ഇവരുടെ മൊഴി രേഖപ്പെടുത്താന്‍ കമ്മീഷണര്‍ നിര്‍ദ്ദേശം നല്കി. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിലേക്കിറങ്ങാനാണ് അതിജീവിതയുടെ തീരുമാനം.

Similar Posts