< Back
Kerala
പുക ഉയർന്നതോടെ അടച്ചിട്ട കോഴിക്കോട് മെഡി.കോളജ്  PMSSY ബ്ലോക്ക് ഇന്ന് മുതൽ പ്രവർത്തിക്കും
Kerala

പുക ഉയർന്നതോടെ അടച്ചിട്ട കോഴിക്കോട് മെഡി.കോളജ് PMSSY ബ്ലോക്ക് ഇന്ന് മുതൽ പ്രവർത്തിക്കും

Web Desk
|
24 Aug 2025 7:40 AM IST

മൂന്നര മാസത്തോളമാണ് ബ്ലോക്ക് അടച്ചിട്ടത്

കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. അത്യാഹിതവിഭാഗത്തിലെ ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നാം നില എന്നിവ വൈകിട്ട് തുറക്കും. എംആര്‍ഐ, സിടി മറ്റ് സേവനങ്ങളും ‍ ഈ ബ്ലോക്കില്‍ ലഭ്യമാകും .രണ്ട്, മൂന്ന്, നാല് നിലകളിലുള്ള വാര്‍ഡുകളും ന്യൂറോ സര്‍ജറി തീവ്ര പരിചരണ വിഭാഗവും ബുധനാഴ്ച മുതല്‍ ആരംഭിക്കും.

സാങ്കേതിക സമിതി കെട്ടിടത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അവലോകനം ചെയ്ത ശേഷമാണ് പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള തീരുമാനമെടുത്തതെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. കമ്മിറ്റിയില്‍ ഉള്‍പ്പെട്ട പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ നിര്‍ദ്ദേശിച്ച അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം, അഗ്നി സുരക്ഷാ വിഭാഗം ആവശ്യമായ പരിശോധനകള്‍ നടത്തി കെട്ടിടത്തിന് കഴിഞ്ഞ ദിവസം എന്‍ഒസി നല്‍കിയിരുന്നു.

സർജിക്കൽ സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കിലെ എംആർഐ റൂമിൽ പുക ഉയർന്നതിനെ തുടർന്നാണ് മേയ് രണ്ട് മുതൽ ബ്ലോക്ക് അടച്ചിട്ടത്.


Similar Posts