< Back
Kerala
കോഴിക്കോട് മെഡിക്കൽ കോളജിലെ റാഗിങ് പരാതിയിൽ പൊലീസ് കേസെടുത്തു
Kerala

കോഴിക്കോട് മെഡിക്കൽ കോളജിലെ റാഗിങ് പരാതിയിൽ പൊലീസ് കേസെടുത്തു

Web Desk
|
14 March 2022 10:45 AM IST

ഫെബ്രുവരി നാലാം തിയതി മുതൽ റാഗിങ്ങിന് വിധേയനായ കൊല്ലം സ്വദേശി ജിതിൻ ജോയ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളജിലെ റാഗിങ് പരാതിയിൽ പൊലീസ് കേസെടുത്തു. പി.ജി ഓർത്തോ വിദ്യാർഥികളായ ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരൻ എന്നിവർക്കെതിരെയാണ് കേസ്. രണ്ടുപേരെയും പ്രിൻസിപ്പൽ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു.

ഫെബ്രുവരി നാലാം തിയതി മുതൽ റാഗിങ്ങിന് വിധേയനായ കൊല്ലം സ്വദേശി ജിതിൻ ജോയ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്. സീനിയർ വിദ്യാർഥികൾ കൂടുതൽ സമയം ജോലി ചെയ്യിപ്പിച്ചു എന്നാണ് ജിതിൻ ജോയിയുടെ പരാതി.

ഇത് പൊതുവെ മെഡിക്കൽ കോളജുകളിൽ നടക്കുന്ന കാര്യമാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ റാഗിങ് പരാതി കിട്ടിയതിനാൽ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നും പൊലീസ് അറിയിച്ചു.

Related Tags :
Similar Posts