< Back
Kerala

Kerala
കോഴിക്കോട് നാദാപുരത്ത് ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു
|5 Sept 2024 11:39 PM IST
വഴിചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് പ്രശ്‌നത്തിൽ കലാശിച്ചത്
കോഴിക്കോട്: നാദാപുരം തണ്ണീർപന്തലിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു. തണ്ണീർപന്തൽ കീരിയങ്ങാടി സ്വദേശി വാണികണ്ടി ഇല്യാസിനാണ് വെട്ടേറ്റത്. ഇല്യാസിനെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കടമേരി കുറ്റിക്കാട് ലക്ഷം വീട് കോളനിയിലെ രഗിലേഷിനെ നാദാപുരം പോലീസ് കസ്റ്റഡിയിൽ എടുത്തു. വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. വഴിചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് പ്രശ്‌നത്തിൽ കലാശിച്ചത്.