< Back
Kerala
കോഴിക്കോട് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം
Kerala

കോഴിക്കോട് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം

Web Desk
|
6 Oct 2023 5:29 PM IST

അര ലക്ഷം രൂപയോളം നഷ്ടപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു

കോഴിക്കോട്: കോഴിക്കോട് നാദാപുരം നരിക്കാട്ടേരി ശ്രീ സുദർശന മൂർത്തി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റ ശ്രീ കോവിലിനു പുറത്തുള്ള രണ്ട് ഭണ്ഡാരങ്ങൾ കുത്തി തുറന്നാണ് മോഷണം നടത്തിയത്. അര ലക്ഷം രൂപയോളം നഷ്ടപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു.

മൂന്ന് മാസത്തോളമായി ഭണ്ഡാരങ്ങൾ തുറന്നിട്ട്. ഇന്ന് രാവിലെ മേൽശാന്തി നട തുറക്കാൻ നോക്കുമ്പോഴാണ് മോഷണ വിവരം അറിയുന്നത്. ക്ഷേത്രത്തിലെ മറ്റു രണ്ടു ഭണ്ഡാരങ്ങളിൽ മോഷണ ശ്രമവുമുണ്ടായതായും ക്ഷേത്രത്തിന്റ നാലമ്പലത്തിന്റ ഓടുകൾ നീക്കിയാണ് മോഷ്ടാവ് ക്ഷേത്രത്തിനകത്ത് കടന്നതെന്നും നാട്ടുകാർ പറഞ്ഞു.

രണ്ട് ഭണ്ഡാരങ്ങളിൽ നിന്നായി അരലക്ഷം രൂപയോളം നഷ്ടപ്പെട്ടതായാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് മോഷണം നടത്തിയത്.

Similar Posts