< Back
Kerala
ലഗേജിലെന്താ എന്ന് ഉദ്യോ​ഗസ്ഥർ, ബോംബെന്ന് യാത്രക്കാരൻ; നെടുമ്പാശ്ശേരിയിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ
Kerala

ലഗേജിലെന്താ എന്ന് ഉദ്യോ​ഗസ്ഥർ, ബോംബെന്ന് യാത്രക്കാരൻ; നെടുമ്പാശ്ശേരിയിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Web Desk
|
20 Feb 2025 9:24 AM IST

കോഴിക്കോട് സ്വദേശി റഷീദിനെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്

കോഴിക്കോട്: ലഗേജിന്റെ ഭാരക്കൂടുതൽ ചോദ്യംചെയ്ത വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് ലഗേജിൽ ബോംബാണെന്ന് മറുപടി പറഞ്ഞ യാത്രക്കാരൻ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി റഷീദിനെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്.

ഇന്നലെ കൊലാലംപൂരിലേക്ക് പോകാന്‍ വേണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു റഷീദ്. തുടര്‍ന്ന് ലഗേജ് പരിശോധിക്കുന്നതിനിടെയാണ് ബാഗില്‍ നിശ്ചിത തൂക്കത്തിലേറെ സാധനങ്ങളുണ്ടെന്ന് കണ്ടെത്തുകയും ബാഗിലെന്താണെന്ന് ഉദ്യോഗസ്ഥന്‍ ചോദിക്കുകയും ചെയ്തത്. എന്നാല്‍ ബോംബുണ്ട് എന്ന പരിഹാസരൂപേണെയുള്ള മറുപടിയാണ് റഷീദ് നല്‍കിയത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിക്കുകയും നെടുമ്പാശ്ശേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Similar Posts