< Back
Kerala
Kerala
കോഴിക്കോട് ക്വാറി ഉടമയുടെ മകനെ ടിപ്പര്‍ ഡ്രൈവര്‍മാര്‍ ആക്രമിച്ചു; സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന്
|4 Jun 2021 8:54 AM IST
ടിപ്പർ ഡ്രൈവർമാരുടെ നേതൃത്വത്തിലുള്ള ഇരുപതോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്
കോഴിക്കോട് ജില്ലയിലെ കൂമ്പാറയിൽ മാതളിക്കുന്നേൽ ക്വാറി ഉടമയുടെ മകനെ തടഞ്ഞു നിർത്തി ആക്രമിക്കുന്ന ടിപ്പര്‍ ഡ്രൈവർമാരുടെ സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.
ടിപ്പർ ഡ്രൈവർമാരുടെ നേതൃത്വത്തിലുള്ള ഇരുപതോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. കരിങ്കൽ ബോളറിന്‍റെ വിതരണവും വിലയും സംബന്ധിച്ച തർക്കമാണ് അക്രമത്തിന് പിന്നിലെന്ന് സൂചന. മാര്‍ട്ടിന്‍റെ പരാതിയില്‍ തിരുവമ്പാടി പൊലീസ് കേസെടുത്തു. മാതളിക്കുന്നേൽ ക്വാറി ഉടമയുടെ മകൻ മാർട്ടിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മുഴുവൻ ക്വാറി ക്രഷറുകളും നാളെ അടച്ചിടും.