< Back
Kerala
കോഴിക്കോട്ടെ റിയൽ എസ്‌റ്റേറ്റ് വ്യാപാരിയെ കാണാതായതായി പരാതി
Kerala

കോഴിക്കോട്ടെ റിയൽ എസ്‌റ്റേറ്റ് വ്യാപാരിയെ കാണാതായതായി പരാതി

Web Desk
|
31 Aug 2023 9:48 AM IST

ബാലുശ്ശേരി എരമംഗലം അട്ടൂർ വീട്ടിൽ മുഹമ്മദ് അട്ടൂർ എന്ന മാമിക്കയെയാണ് കാണാതായത്.

കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ റിയൽ എസ്‌റ്റേറ്റ് വ്യാപാരിയെ കാണാതായതായി പരാതി. ബാലുശ്ശേരി എരമംഗലം അട്ടൂർ വീട്ടിൽ മുഹമ്മദ് അട്ടൂർ എന്ന മാമിക്കയെയാണ് കാണാതായത്. നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. ആഗസ്റ്റ് 22 ന് ഉച്ചയ്ക്ക് ശേഷമാണ് ഇയാളെ കാണാതാകുന്നത്. കഴിഞ്ഞ 21ആം തിയതി ഇദ്ദേ​ഹം താമസിക്കുന്ന കോഴിക്കോട് വെെ.എം.സി.എ ക്രോസ് റോഡിലുള്ള അപ്പാർട്ട്മെൻ്റിലേക്ക് ആണെന്ന് പറഞ്ഞാണ് ഇയാൾ വീട്ടിൽ നിന്നു ഇറങ്ങിയത്. പിന്നീട് ഫോണിൽ ബന്ധപ്പെട്ടിട്ട് ലഭിക്കാതെ വന്നതോടെ ഭാര്യ റംലത്ത് പൊലീസിനു പരാതി നൽകിയത്. തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 22ആം തീയതി വരെ അത്തോളി പറമ്പത്ത്, തലക്കുള്ളത്തൂർ ഭാഗങ്ങളിൽ ഉണ്ടായിരുന്നതായി കണ്ടെത്തി. എന്നാൽ 22ആം തീയതി ഉച്ചയ്ക്ക് ശേഷം ഫോൺ ലഭ്യമല്ലാതായി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.


Similar Posts