< Back
Kerala
കോഴിക്കോട്ട് എസ്ഡിപിഐ - മുസ്‌ലിം ലീഗ് സംഘർഷം
Kerala

കോഴിക്കോട്ട് എസ്ഡിപിഐ - മുസ്‌ലിം ലീഗ് സംഘർഷം

Web Desk
|
21 Jan 2026 9:39 PM IST

മുസ്‌ലിം ലീഗ് പ്രവർത്തകന് പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ എസ്ഡിപിഐ - മുസ്‌ലിം ലീഗ് സംഘർഷം. ലീഗ് പ്രവർത്തകന് പരിക്കേറ്റു. അഴിയൂർ സ്വദേശി ഷക്കീറിനാണ് പരിക്കേറ്റത്.

നടുവണ്ണൂരിലെ സ്വകാര്യ ഗോഡൗണിൽ ജോലി ചെയ്യുന്നതിനിടയാണ് ഷക്കീറിനെ മർദിച്ചത്. അഴിയൂരിലുള്ള എസ്ഡിപിഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ലീഗ് പ്രവർത്തകർ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തായശേഷം അഴിയൂരിൽ സംഘർഷം ഉടലെടുത്തിരുന്നു.

Similar Posts