< Back
Kerala
കോഴിക്കോട് - ഷാർജ എയർ ഇന്ത്യ വിമാനം വൈകുന്നു; പുറപ്പെടേണ്ടിയിരുന്നത് ഇന്നലെ രാത്രി പത്തിന്
Kerala

കോഴിക്കോട് - ഷാർജ എയർ ഇന്ത്യ വിമാനം വൈകുന്നു; പുറപ്പെടേണ്ടിയിരുന്നത് ഇന്നലെ രാത്രി പത്തിന്

Web Desk
|
31 March 2022 8:38 PM IST

ബോഡിങ്ങ് പാസ് ലഭിച്ച ശേഷം വിമാനം റദ്ധാക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി

കോഴിക്കോട്: എയർ ഇന്ത്യാ വിമാനം വൈകുന്നു. കോഴിക്കോട് നിന്ന് ഷാർജയിലേക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്ക് പോവേണ്ട വിമാനം ഇത് വരെ പുറപ്പെട്ടിട്ടില്ല. ബോഡിങ്ങ് പാസ് ലഭിച്ച ശേഷം വിമാനം റദ്ധാക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി.

ഇന്ന് കാലത്ത് വിമാനം പുറപ്പെടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സാങ്കേതിക തകരാറാണ് വിമാനം വൈകാൻ കാരണമായതാണെന്നാണ് അധികൃതർ പറയുന്നത്. രാത്രി 9.30ഓടെ വിമാനം പുറപ്പെടുമെന്നാണ് അവസാനം യാത്രക്കാർക്ക് അധികൃതർ നൽകിയ ഉറപ്പ്.

Similar Posts