< Back
Kerala

Kerala
കോഴിക്കോട് തെരുവ് നായ ആക്രമണം; 36 പേർക്ക് പരിക്ക്
|25 Feb 2022 11:14 AM IST
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട് തെരുവുനായ ആക്രമണത്തിൽ 36 പേർക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊമ്മേരി,മങ്കാവ്, പൊറ്റമ്മൽ എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്.
ഇന്ന് പുലർച്ചെ യായിരുന്നു സംഭവം. വെള്ള നിറത്തിലുള്ള പേപ്പട്ടിയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ എല്ലാവരോടും ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു.