< Back
Kerala
കോഴിക്കോട് ടൗൺ എസ്ഐ ഷാഫിക്ക് കുത്തേറ്റു
Kerala

കോഴിക്കോട് ടൗൺ എസ്ഐ ഷാഫിക്ക് കുത്തേറ്റു

Web Desk
|
14 Feb 2026 6:02 PM IST

എടക്കാട് സ്വദേശി പ്രമോദ് കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് ടൗൺ എസ്ഐക്ക് കുത്തേറ്റു. എസ്ഐ ഷാഫിക്ക് ആണ് കുത്തേറ്റത്. എടക്കാട് സ്വദേശി പ്രമോദ് കസ്റ്റഡിയിൽ.

ഹോട്ടലിലുണ്ടായ തർക്കത്തിൽ ഇടപെട്ടതാണ് ആക്രമണത്തിന് കാരണം. പരിക്ക് ഗുരുതരമല്ല. ഷാഫിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകിട്ട് 5.15ഓടെ കോഴിക്കോട് ടൗൺ സിറ്റി സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. സ്റ്റേഷന് നേരെ എതിര്‍വശത്തുള്ള ഹോട്ടലിൽ ചായ കുടിക്കാനെത്തിയതായിരുന്നു പ്രമോദ്. അവിടെയുള്ള ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഷാഫി സ്ഥലത്തെത്തുന്നത്. വയറിന്‍റെ ഭാഗത്താണ് കുത്തേറ്റത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അക്രമത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.



അതിനിടെ തിരുവനന്തപുരത്ത് എആര്‍ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ മിഥുനും മര്‍ദനമേറ്റു. സംഭവത്തിൽ എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവർത്തകരെന്നാണ് പരാതി.


Similar Posts