< Back
Kerala

Kerala
കോഴിക്കോട് ആദിവാസി വിദ്യാർഥിക്ക് പൊലീസ് മർദനമെന്ന് പരാതി
|22 Dec 2023 8:47 PM IST
മൊഴി മാറ്റാൻ പൊലീസ് നിർബന്ധിക്കുന്നുവെന്നും കുടുംബം പരാതിയിൽ പറയുന്നു
കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് ആദിവാസിയായ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പൊലീസ് മർദിച്ചെന്ന് പരാതി. കുന്നമംഗലം പൊലീസിനെതിരെയാണ് കുട്ടിയുടെ കുടുംബം പരാതി നൽകിയത്. കുട്ടിയുടെ തലയ്ക്കും തോളിനുമാണ് പരിക്ക്.
കുട്ടിയുടെ അമ്മാവന്റെ ചാത്തമംഗലത്തെ വീട്ടിൽ വച്ചായിരുന്നു മർദനം. വിദ്യാർഥി മുക്കം ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് തിരുവമ്പാടി പൊലീസിൽ കുടുംബം പരാതി നൽകുകയായിരുന്നു. മൊഴി മാറ്റാൻ പൊലീസ് നിർബന്ധിക്കുന്നുവെന്നും കുടുംബം പരാതിയിൽ പറയുന്നുണ്ട്.