< Back
Kerala
കോഴിക്കോട് വിജിലൻസ് പരിശോധന: ആർടിഒ ഗ്രൗണ്ടിന് സമീപത്തെ പെട്ടിക്കടയിൽ നിന്ന് ഒന്നരലക്ഷം രൂപ പിടികൂടി
Kerala

കോഴിക്കോട് വിജിലൻസ് പരിശോധന: ആർടിഒ ഗ്രൗണ്ടിന് സമീപത്തെ പെട്ടിക്കടയിൽ നിന്ന് ഒന്നരലക്ഷം രൂപ പിടികൂടി

Web Desk
|
16 Sept 2022 2:10 PM IST

ഉദ്യോഗസ്ഥർ ഒപ്പിട്ട രേഖകളും കടയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്

ചേവായൂർ: കോഴിക്കോട് ചേവായൂർ ആർ ടി ഒ ഗ്രൗണ്ടിൽ വിജിലൻസ് പരിശോധനയിൽ കൈക്കൂലി പണം പിടികൂടി. ഗ്രൗണ്ടിന് സമീപത്തെ കടയിൽ നിന്ന് ഒന്നരലക്ഷം രൂപയാണ് പിടികൂടിയത്.

ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്തും സ്ഥലത്തെത്തിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന് കീഴിൽ നടത്തുന്ന നടപടികൾ സമാന്തരമായി കൈക്കൂലി വാങ്ങി മറ്റൊരു സ്ഥലത്ത് നടക്കുന്നു പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസിന്റെ പരിശോധന. ഇടനിലക്കാരെ ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നു എന്നായിരുന്നു പരാതി.

ഈ കടയിൽ നിന്ന് ഒരു ലക്ഷത്തി അമ്പത്തി ഏഴായിരം രൂപയാണ് പിടിച്ചെടുത്തിരിക്കുന്നത്. ചേവായൂരിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിന് സമീപമാണ് പെട്ടിക്കട. ഉദ്യോഗസ്ഥർ ഒപ്പിട്ട രേഖകളും കടയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

വിജിലൻസ് സ്‌പെഷ്യ സെൽ എസ്പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് നിലവിൽ സ്ഥലത്ത് പരിശോധന നടക്കുന്നത്.

Similar Posts