< Back
Kerala

Kerala
കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; യുവാവ് കസ്റ്റഡിയിൽ
|18 March 2022 11:15 AM IST
സംഭവത്തില്‍ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു
കോഴിക്കോട് തൊണ്ടയാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം. പൊറ്റമ്മൽ മദർ ഒപ്റ്റിക്കൽസിൽ ജോലി ചെയ്യുന്ന 22 കാരിയായ മൃദുലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. ആസിഡൊഴിച്ച വിഷ്ണു എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.