< Back
Kerala
Kozhikode woman beaten case
Kerala

കോഴിക്കോട് യുവതിയെ മർദിച്ച കേസ്: നടക്കാവ് എസ്.ഐ വിനോദ് കുമാറിന് സസ്‌പെൻഷൻ

Web Desk
|
11 Sept 2023 8:30 AM IST

കോഴിക്കോട് റൂറൽ എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

കോഴിക്കോട്: കോഴിക്കോട് യുവതിയെ മർദിച്ച കേസിൽ നടക്കാവ് എസ്.ഐക്ക് സസ്‌പെൻഷൻ. നടക്കാവ് എസ്.ഐ വിനോദ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. കോഴിക്കോട് റൂറൽ എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അത്തോളി സ്വദേശിയുടെ പരാതിയിൽ വിനോദ് കുമാറിനെതിരെ കാക്കൂർ പൊലീസ് കേസെടുത്തിരുന്നു.

ശനിയാഴ്ച അർധരാത്രി 12.30ഓടെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ യുവതി സഞ്ചരിച്ച കാറും എതിർദിശയിൽവന്ന വാഹനത്തിലുള്ളവരും സൈഡ് നൽകാത്തതിനെച്ചൊല്ലി തർക്കമുണ്ടാവുകയായിരുന്നു. ഈ തർക്കത്തെ തുടർന്ന് എതിർദിശയിൽ വന്ന കാറിൽ ഉളളവർ പൊലീസിനെ വിളിക്കുകയും സ്ഥലത്തെത്തിയ എസ്.ഐ വിനോദും ഒപ്പമുണ്ടായിരുന്ന യുവാവും യുവതിയെയും കുടുംബത്തെയും മർദിക്കുകയായിരുന്നു. എസ്.ഐ അടിവയറ്റിൽ ചവിട്ടുകയും മാറിടത്തിൽ കയറിപ്പിടിക്കുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു.

Related Tags :
Similar Posts