< Back
Kerala
കോഴിക്കോട്ട് ബസിനടിയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു
Kerala

കോഴിക്കോട്ട് ബസിനടിയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

Web Desk
|
10 April 2023 7:26 PM IST

അഞ്ച് മിനിറ്റോളം ടയറിൽ കുടുങ്ങിക്കിടന്ന ഷൈനിയെ മറ്റൊരു ഡ്രൈവർ എത്തി ബസ് പിന്നോട്ടെടുത്ത ശേഷമാണ് രക്ഷപെടുത്തിയത്

കോഴിക്കോട്: കോഴിക്കോട്ട് ബസിനടിയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു കുടുങ്ങിയ സ്ത്രീ മരിച്ചു. ബാലുശ്ശേരി സ്വദേശി ഷൈനിയാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് മെഡിക്കൽ കോളജ് ജംഗ്ഷനിൽ വെച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്ന ഷൈനിയെ ബസ് ഇടിക്കുന്നത്. തുടർന്ന് ഷൈനി ബസിന്റെ ടയറിനുള്ളിൽ കുടുങ്ങി. അപകടമുണ്ടായതോടെ ബസിലെ ഡ്രൈവർ ഓടി രക്ഷപെട്ടു.

അഞ്ച് മിനിറ്റോളം ടയറിൽ കുടുങ്ങിക്കിടന്ന ഷൈനിയെ ഒടുവിൽ മറ്റൊരു ഡ്രൈവർ എത്തി ബസ് പിന്നോട്ടെടുത്ത ശേഷമാണ് രക്ഷപെടുത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മുക്കം-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഫാന്റസി ബസ് ആണ് അപകടമുണ്ടാക്കിയത്.

Similar Posts