< Back
Kerala

Kerala
കോഴിക്കോട് മാറാട് യുവതിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
|26 July 2025 3:40 PM IST
നടുവട്ടം സ്വദേശി ഷിംനയാണ് മരിച്ചത്
കോഴിക്കോട്: കോഴിക്കോട് മാറാട് യുവതിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നടുവട്ടം സ്വദേശി ഷിംനയാണ് മരിച്ചത്. ഇന്നലെ രാത്രി കിടപ്പുമുറിയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.
ഇന്നലെ രാത്രി 8.30ഓടുകൂടിയായിരുന്നു സംഭവം. ഷിംനയുടെ കുടുംബം മാറാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആത്മഹത്യക്ക് പിന്നില്‍ കുടുംബ വഴക്കാണെന്ന് പരാതിയില്‍ പറഞ്ഞു.
വാർത്ത കാണാം: