< Back
Kerala
കോഴിക്കോട് വീടിനകത്ത് 72 വയസുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
Kerala

കോഴിക്കോട് വീടിനകത്ത് 72 വയസുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

Web Desk
|
4 May 2022 10:48 AM IST

വീട്ടിൽ നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് പരിസരവാസികൾ എത്തിയപ്പോഴാണ് സംഭവം കാണുന്നത്

കോഴിക്കോട്: ചെറൂപ്പയിൽ വീടിനകത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. 72 വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജനത ബസ് സ്റ്റോപ്പിന് സമീപം പയ്യപ്പിള്ളി വീട്ടിൽ ബേബിയാണ് മരിച്ചത്. അടുക്കളയിലാണ് മൃതദേഹം കണ്ടത്.

ജനലുകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. വീട്ടിൽ നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് പരിസരവാസികൾ എത്തിയപ്പോഴാണ് സംഭവം കാണുന്നത്.

ഗ്യാസ് ലീക്കായത് അറിയാതെ സ്റ്റൗ കത്തിക്കാൻ ശ്രമിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക വിവരം. വിശദമായ അന്വേഷണം നടത്തുമെന്ന് എ.സി.പി കെ സുദർശനൻ അറിയിച്ചു.

Related Tags :
Similar Posts