< Back
Kerala
കോഴിക്കോട് 22കാരിയുടെ ആത്മഹത്യ ഭർതൃവീട്ടിലെ പീഡനം മൂലമെന്ന് കുടുംബം
Kerala

കോഴിക്കോട് 22കാരിയുടെ ആത്മഹത്യ ഭർതൃവീട്ടിലെ പീഡനം മൂലമെന്ന് കുടുംബം

ijas
|
16 July 2022 8:46 AM IST

അച്ഛനൊപ്പം സ്വന്തം വീട്ടിലെത്തിയ വിനില അന്നുച്ചയ്ക്ക് ഭർത്താവ് വിഷ്ണുവിന്‍റെ ഫോൺ വന്നതിന് ശേഷമാണ് മുറിയിൽ തൂങ്ങിമരിക്കുന്നത്

കോഴിക്കോട്: 22കാരി തൂങ്ങിമരിച്ചത് ഭർതൃവീട്ടിലെ പീഡനം മൂലമെന്ന് കുടുംബം. പൊലീസ് ശരിയായ രീതിയിൽ കേസന്വേഷിക്കുന്നില്ലെന്നും കുടുംബം ആരോപിച്ചു.

കോഴിക്കോട് എടക്കാട് സ്വദേശി വിനില രാജാണ് മെയ് 28ന് സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്. ഭർത്താവിന്‍റെ വീട്ടിൽ നിന്ന് മകളെ ഇറക്കിവിടുകയായിരുന്നു എന്ന് അമ്മ പറയുന്നു. ഭർതൃമാതാവ് മുഖത്തടിച്ചു. നിരന്തരമായുള്ള മാനസിക പീഡനം വിനിലയെ തളർത്തി. അച്ഛനൊപ്പം സ്വന്തം വീട്ടിലെത്തിയ വിനില അന്നുച്ചയ്ക്ക് ഭർത്താവ് വിഷ്ണുവിന്‍റെ ഫോൺ വന്നതിന് ശേഷമാണ് മുറിയിൽ തൂങ്ങിമരിക്കുന്നത്.

വിനിലയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഭർതൃവീട്ടുകാരാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഇക്കാര്യം പൊലീസിൽ അറിയിച്ചിട്ടും ഗൗരവത്തിലെടുത്തില്ല. വിനിലയുടെ മരണത്തിൽ ഭർത്താവിനും അച്ഛനും അമ്മയ്ക്കുമെതിരെ കേസെടുത്തെങ്കിലും മൂന്ന് പേരും മുൻകൂർ ജാമ്യം നേടി. കേസന്വേഷണത്തിൽ പൊലീസിൻ്റെ ഭാഗത്ത് നിന്നുള്ള അലംഭാവമാണ് കാരണമെന്ന് കുടുംബം പറയുന്നു.

Similar Posts