< Back
Kerala

Kerala
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് കെ.പി അബൂബക്കര്‍ ഹസ്രത്ത് അന്തരിച്ചു
|4 Jan 2026 7:44 AM IST
ഖബറടക്കം വൈകിട്ട് നാലിന് കൊല്ലം മുട്ടയ്ക്കാവ് ജുമാമസ്ജിദിൽ നടക്കും
കൊല്ലം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റും വർക്കല ജാമിയ മന്നാനിയ പ്രിൻസിപ്പലുമായ കെ.പി അബൂബക്കർ ഹസ്രത്ത്(85) അന്തരിച്ചു. ഖബറടക്കം വൈകിട്ട് നാലിന് കൊല്ലം മുട്ടയ്ക്കാവ് ജുമാമസ്ജിദിൽ നടക്കും.
പ്രമുഖ പണ്ഡിതനും ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുനാഥനുമായ ഹസ്രത്ത് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ ഉന്നത നേതാക്കളിൽ ഒരാളായ അദ്ദേഹം ദീർഘകാലം വൈസ് പ്രസിഡന്‍റായിരുന്നു.കഴിഞ്ഞ മൂന്നുവർഷമായി പ്രസിഡന്‍റാണ്.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ എഴുപതാം വാർഷിക സന്ദേശ യാത്ര ഇന്ന് കൊടുങ്ങല്ലൂരിൽ ആരംഭിക്കാനിരിക്കുകയായിരുന്നു.പരിപാടികൾ എല്ലാം ചൊവ്വാഴ്ചയിലേക്ക് മാറ്റിയതായി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അറിയിച്ചു.ദക്ഷിണ കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള എല്ലാ മദ്രസകൾക്കും ഇന്ന് അവധിയും പ്രഖ്യാപിച്ചു.