< Back
Kerala
KP Sasikala supports sfi alligation
Kerala

'ഇതൊക്കെ തന്നെയല്ലേ ഞങ്ങളും പറയുന്നത്'; എംഎസ്എഫിന് എതിരെ വർഗീയത ആരോപിച്ച പി.എസ് സഞ്ജീവിനെ പിന്തുണച്ച് കെ.പി ശശികല

Web Desk
|
16 Aug 2025 10:09 PM IST

എംഎസ്എഫ് കേരളം കണ്ട ഏറ്റവും വലിയ വർഗീയ സംഘടനയാണ് എന്നായിരുന്നു സഞ്ജീവിന്റെ ആരോപണം.

കോഴിക്കോട്: എംഎസ്എഫിന് എതിരെ വർഗീയത ആരോപിച്ച എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവിനെ പിന്തുണച്ച് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ.

''സഞ്ജീവേ എന്തു പറ്റി? സത്യം പറയാനുള്ള ധൈര്യമൊക്കെ വന്നല്ലോ? ഇതൊക്കെ തന്നെയല്ലേ ഞങ്ങളും പറയുന്നത്''- എന്നാണ് ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്.

എംഎസ്എഫ് കേരളം കണ്ട ഏറ്റവും വലിയ വർഗീയ സംഘടനയാണ് എന്നായിരുന്നു സഞ്ജീവിന്റെ ആരോപണം. എംഎസ്എഫിൽ ജമാഅത്തെ ഇസ്‌ലാമിക്കാരും ക്യാമ്പസ് ഫ്രണ്ടുകാരുമാണ് ഉള്ളത്. പട്ടിയെ വെട്ടി പഠിക്കുന്ന എസ്ഡിപിഐയുടെ ബാക്കിപത്രമാണ് എംഎസ്എഫ് തുടങ്ങിയ ആരോപണങ്ങളാണ് സഞ്ജീവ് ഉന്നയിച്ചത്.

Similar Posts