< Back
Kerala
KP Sasikalas petition against Rajmohan Unnithan dismissed
Kerala

അപകീർത്തി പരാമർശം നടത്തിയെന്ന പരാതി; രാജ്‌മോഹൻ ഉണ്ണിത്താനെതിരായ കെ.പി ശശികലയുടെ ഹരജി തള്ളി

Web Desk
|
21 Sept 2025 5:46 PM IST

ശശികലയുടെ പ്രസംഗം കേട്ട് ബിജെപി പ്രവർത്തകൻ ഫഹദ് മോനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ ആയിരുന്നു കേസിനാധാരം.

കാസർകോട്: രാജ്‌മോഹൻ ഉണ്ണിത്താൻ എംപി അപകീർത്തി പരാമർശങ്ങൾ നടത്തി എന്നാരോപിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന കെ.പി ശശികല നൽകിയ മാനനഷ്ട കേസ് കോടതി തള്ളി. 2017 ഒക്ടോബറിൽ ചാനൽ ചർച്ചക്കിടയിൽ ഉണ്ണിത്താൻ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തി എന്നായിരുന്നു പരാതി. ശശികലയുടെ പ്രസംഗം കേട്ട് ബിജെപി പ്രവർത്തകൻ ഫഹദ് മോനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ ആയിരുന്നു കേസിനാധാരം.

ജനങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കുന്ന ആശയങ്ങളോട് ഒരുകാലത്തും സന്ധിയില്ല എന്നത് തന്നെയാണ് തന്റെ നിലപാട് എന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താന് വേണ്ടി അഡ്വ. ടി.കെ സൈതാലിക്കുട്ടി, അഡ്വ. ബി.എം ജമാൽ, അഡ്വ. സി.വി തോമസ് എന്നിവർ ഹാജരായി.

Similar Posts