< Back
Kerala

Kerala
'വനിതാ നേതാവിനോട് മോശമായി പെരുമാറി'; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി
|17 Jan 2023 10:23 AM IST
പാലക്കാട് നടന്ന യൂത്ത്‌കോൺഗ്രസ് ചിന്തൻ ശിബരത്തിനിടെ പ്രതിനിധിയായ വനിതാ അംഗത്തോട് വിവേക് നായർ മോശമായി പെരുമാറിയെന്നാണ് പരാതി.
തിരുവനന്തപുരം: വനിതാ നേതാവിന്റെ പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവ് വിവേക് എച്ച് നായർക്കെതിരെ കെ.പി.സി.സി നടപടി. വിവേകിനെ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തു. ഒരു വർഷത്തേക്കാണ് സസ്‌പെൻഷൻ.
പാലക്കാട് നടന്ന യൂത്ത്‌കോൺഗ്രസ് ചിന്തൻ ശിബരത്തിനിടെ പ്രതിനിധിയായ വനിതാ അംഗത്തോട് വിവേക് നായർ മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവത്തിൽ വിവേകിനെ യൂത്ത് കോൺഗ്രസിൽ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. ഇതിലാണ് കെ.പി.സി.സി തുടർനടപടി സ്വീകരിച്ചിരിക്കുന്നത്. ഒരുവർഷത്തേക്ക് പാർട്ടി പരിപാടികളിൽ നിന്നും വിലക്കിക്കൊണ്ടാണ് നടപടി.