< Back
Kerala
അധ്യക്ഷ തെരഞ്ഞെടുപ്പ്: പ്രതികരണങ്ങൾക്ക് കെപിസിസി നിയന്ത്രണം
Kerala

അധ്യക്ഷ തെരഞ്ഞെടുപ്പ്: പ്രതികരണങ്ങൾക്ക് കെപിസിസി നിയന്ത്രണം

Web Desk
|
8 Oct 2022 9:16 PM IST

പാർട്ടിയുടെ ആഭ്യന്തര കാര്യമായതിനാൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ടെന്നാണ് നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം

അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾക്ക് കെപിസിസി നിയന്ത്രണമേർപ്പെടുത്തി. പാർട്ടിയുടെ ആഭ്യന്തര കാര്യമായതിനാൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കുക്കേണ്ടെന്നാണ് നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം.

ചാനലുകളിൽ ചർച്ച വരുന്നത് പാർട്ടിക്കുള്ളിൽ വിഭാഗീയതയുണ്ട് എന്ന തരത്തിലാണ്. കേരളത്തിലെ നേതൃത്വം മല്ലികാർജുൻ ഖാർഗെയെ പിന്തുണയ്ക്കുകയും തരൂരിനെതിരെ നിൽക്കുകയും ചെയ്യുന്നു എന്ന പ്രചരണം ഇതിനോടകം തന്നെ ശക്തമാകുകയും ശശി തരൂർ അതിനെ അനുകൂലിച്ച് കൊണ്ട് ചില പ്രതികരണങ്ങൾ നടത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ രണ്ട് തട്ടിലാണ് കേരളത്തിലെ നേതൃത്വം എന്ന ചർച്ചയുള്ളതിനാൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ടെന്നാണ് കെപിസിസിയുടെ നിർദേശം.

Similar Posts