Kerala
p sarin, ldf, cpm, palakkad,
Kerala

കെ.പി.സി.സി ഡിജിറ്റൽ മീഡിയ ചുമതല ഡോ.പി സരിന്; പ്രഖ്യാപനം ഉടന്‍

Web Desk
|
27 Jan 2023 9:00 PM IST

അനിൽ ആന്‍റണിക്ക് പകരക്കാരനായാണ് ഡോ. സരിന്‍റെ നിയമനം

തിരുവനന്തപുരം: കെ.പി.സി.സി ഡിജിറ്റൽ മീഡിയ ചുമതല ഡോ.പി സരിന് നൽകാൻ ധാരണ. കമ്മിറ്റി പുനഃസംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്. അനിൽ ആന്‍റണിക്ക് പകരക്കാരനായാണ് ഡോ. സരിന്‍റെ നിയമനം. ബി.ബി.സി ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവിൽ പാർട്ടി പദവിയിൽ നിന്ന് അനിൽ ആന്‍റണി രാജിവെച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസമുണ്ടാകും.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ സരിന്‍ 2008ലാണ് സിവില്‍ സർവീസ് പരീക്ഷ എഴുതി കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗം കരസ്ഥമാക്കുന്നത്. ആദ്യ അവസരത്തില്‍ തന്നെ 555ആം റാങ്ക് നേടിയ സരിന്‍ ഇന്ത്യന്‍ അക്കൗണ്ടസ് & ഓഡിറ്റ് സര്‍വീസില്‍ ജോലി ചെയ്യവെ 2016ലാണ് ജോലിയില്‍ നിന്നും രാജിവെച്ച് സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത്.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്‍റെ ഗവേഷണ വിഭാഗത്തിലും ഐ.ടി സെല്ലിലും സരിന്‍ പ്രവര്‍ത്തിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെടുകയും ചെയ്തിരുന്നു.

Similar Posts