< Back
Kerala

Kerala
കെപിസിസി ജനറൽ ബോഡി യോഗം ഇന്ന്
|15 Sept 2022 6:20 AM IST
സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജി പരമേശ്വരയ്യയുടെ അധ്യക്ഷതയിലാണ് യോഗം
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെയും ഭാരവാഹികളെയും തിരഞ്ഞെടുക്കാനുള്ള ജനറൽ ബോഡിയോഗം ഇന്ന് ചേരും. സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജി പരമേശ്വരയ്യയുടെ അധ്യക്ഷതയിലാണ് യോഗം. അധ്യക്ഷനെ തെരഞ്ഞെടുക്കാൻ AlCC പ്രസിഡന്റിനെ ചുമതലപ്പെടുത്തുന്ന ഒറ്റവരി പ്രമേയം യോഗത്തിൽ അവതരിപ്പിക്കും..
KPCC അധ്യക്ഷനെ ഹൈക്കമാൻഡ് പിന്നീട് പ്രഖ്യാപിക്കും. കെ സുധാകരൻ അധ്യക്ഷ സ്ഥാനത്ത് തുടരും. നിലവിലെ ഭാരവാഹികൾക്കും മാറ്റം ഉണ്ടാവില്ല. വിശദമായ ചർച്ചകൾക്ക് ശേഷമാകും ഭാരവാഹികളെ തെരഞ്ഞെടുക്കുക. 310 പേരാണ് ജനറൽ ബോഡിയിൽ പങ്കെടുക്കുക.
അതേസമയം, കെപിസിസി അംഗങ്ങളുടെ പട്ടികക്ക് എതിരെ പരാതി ഉയർന്നിട്ടുണ്ട്. പ്രധാന നേതാക്കളെ പോലും പട്ടികയിൽ ഉൾപ്പെടുത്തിയില്ല എന്നാണ് ആക്ഷേപം. സാമുദായിക സന്തുലനം പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്.