< Back
Kerala
കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പ്രതാപവർമ തമ്പാൻ അന്തരിച്ചു
Kerala

കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പ്രതാപവർമ തമ്പാൻ അന്തരിച്ചു

Web Desk
|
4 Aug 2022 7:38 PM IST

2001-2006ൽ ചാത്തന്നൂര്‍ എം.എൽ.എ ആയിരുന്നു പ്രതാപവർമ തമ്പാൻ

കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രതാപവർമ തമ്പാൻ അന്തരിച്ചു. വീട്ടിൽ ശുചിമുറിയിൽ കാൽവഴുതിവീണ് പരിക്കേറ്റ തമ്പാനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. 63 വയസ്സായിരുന്നു.

2001-2006ൽ ചാത്തന്നൂര്‍ എം.എൽ.എ ആയിരുന്നു പ്രതാപവർമ തമ്പാൻ. കൊല്ലം മുൻ ഡി.സി.സി പ്രസിഡന്‍റാണ്. കുണ്ടറ പേരൂർ സ്വദേശിയായ പ്രതാപവർമ തമ്പാൻ എംഎ, എൽഎൽബി ബിരുദധാരിയാണ്.

കെഎസ്‌യുവിന്റെ സ്‌കൂൾ യൂണിറ്റ് പ്രസിഡന്റായാണ് രാഷ്‌ട്രീയത്തിൽ പ്രവേശിച്ചത്. കെഎസ്‌യു ട്രഷറർ, കലാവേദി കൺവീനർ, കെഎസ്‌യുവിന്റെ ഏക ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് എക്‌സിക്യൂട്ടീവ് അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ, കെപിസിസി നിർവാഹക സമിതിയംഗം, കേരള സർവകലാശാല സെനറ്റ് അംഗം, പേരൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷൻ സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചു.

Similar Posts