< Back
Kerala

Kerala
കെപിസിസി നേതൃയോഗം ഇന്ന്; തൃശൂരിലെയും ആലത്തൂരിലെയും തോൽവി ചർച്ച ചെയ്യും
|20 Sept 2024 7:03 AM IST
സതീശനെ ലക്ഷ്യമിട്ട് വാർത്ത ചോർത്തിയെന്ന പരാതിയിലെ അന്വേഷണ റിപ്പോർട്ടും യോഗം ചർച്ച ചെയ്യും
തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെയും ആലത്തൂരിലെയും യുഡിഎഫ് തോൽവി സംബന്ധിച്ച് പഠിച്ച കെ.സി ജോസഫ് സമിതിയുടെ റിപ്പോർട്ട് ഇന്ന് ചേരുന്ന കെപിസിസി നേതൃയോഗം ചർച്ച ചെയ്യും. വി. ഡി സതീശനെ ലക്ഷ്യമിട്ട് വാർത്ത ചോർത്തിയെന്ന പരാതി അന്വേഷിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ സമർപ്പിച്ച റിപ്പോർട്ടും യോഗത്തിൻറെ പരിഗണനക്കെത്തും. ഉച്ചക്ക് രണ്ട് മണിക്ക് എറണാകുളം ഡിസിസി ഓഫീസിലാണ് യോഗം ചേരുക.
ഡിസിസി, ബ്ലോക് പുനസംഘടന അനന്തമായി നീളുന്നതും തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കവും യോഗത്തിൽ ചർച്ചയാകും. എഐസിസി സെക്രട്ടറിമാർ കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.