< Back
Kerala
കെ. സുധാകരന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് പരാതി; പാസ്‍വേഡ് ഉൾപ്പടെ അജ്ഞാതര്‍ മാറ്റി
Kerala

കെ. സുധാകരന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് പരാതി; പാസ്‍വേഡ് ഉൾപ്പടെ അജ്ഞാതര്‍ മാറ്റി

Web Desk
|
17 Sept 2024 4:11 PM IST

@SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം.പിയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് പരാതി. @SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഡിജിപിക്കും എക്സ് അധികൃതർക്കും സുധാകരൻ പരാതി നൽകി. ഹാക്ക് ചെയ്യപ്പെട്ടതിനു പിന്നാലെ പേജിന്റെ പാസ്‌വേർഡ്‌ ഉൾപ്പെടെ അജ്ഞാതർ മാറ്റിയെന്ന് സുധാകരൻ പറഞ്ഞു.

ഹാക്ക് ചെയ്തവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നൽകിയിട്ടുള്ളത്. അതേസമയം പഴയ പേജ് തിരികെ കിട്ടണമെന്നാവശ്യപ്പെട്ടാണ് എക്‌സ് അധികൃതർക്ക് സുധാകരൻ പരാതി നൽകിയത്.


Similar Posts