< Back
Kerala
അൻവർ ഫാക്ടറുണ്ടായിട്ടുണ്ട്, യുഡിഎഫിന്റെ വോട്ട് കിട്ടിയോയെന്ന് പരിശോധിക്കും; കെപിസിസി പ്രസിഡന്‍റ്
Kerala

'അൻവർ ഫാക്ടറുണ്ടായിട്ടുണ്ട്, യുഡിഎഫിന്റെ വോട്ട് കിട്ടിയോയെന്ന് പരിശോധിക്കും'; കെപിസിസി പ്രസിഡന്‍റ്

Web Desk
|
23 Jun 2025 10:37 AM IST

രാഷ്ട്രീയത്തിൽ പൂർണമായി അടഞ്ഞ വാതിലുകളില്ല. അടച്ച വാതിലുകള്‍ വേണമെങ്കില്‍ തുറക്കാനും സാധിക്കുമെന്നും സണ്ണി ജോസഫ്

നിലമ്പൂർ :യുഡിഎഫ് പ്രതീക്ഷിച്ച വിജയത്തിലേക്ക് അടുക്കുന്നുന്നതായി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. പന്ത്രണ്ടായിരത്തിനും 15000 ഇടയിൽ ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിച്ചത്. പി.വി അൻവർ ഫാക്ടർ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുണ്ടെന്നും അത് തള്ളിക്കളയനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

'യുഡിഎഫ് വോട്ടുകൾ അൻവറിന് പോയിട്ടുണ്ടോ എന്ന് പരിശോധിക്കും. ചില സ്ഥലങ്ങളില്‍ അന്‍വറിന് കൂടുതല്‍ വോട്ട് കിട്ടിയിട്ടുണ്ട്. അന്‍വര്‍ ചെറിയ ഫാക്ടറായിട്ടുണ്ട്. അത് യാഥാര്‍ഥ്യമാണ്. ഇത്രയും വോട്ട് കിട്ടിയ ആളിനെ തള്ളാന്‍ കഴിയില്ല. അൻവറിനെ യുഡിഎഫിൽ എടുക്കുമോ എന്ന കാര്യം പിന്നീട് ചർച്ച ചെയ്യും. രാഷ്ട്രീയത്തിൽ പൂർണമായി അടഞ്ഞ വാതിലുകളില്ല. അടച്ച വാതിലുകള്‍ വേണമെങ്കില്‍ തുറക്കാനും സാധിക്കും. നിലമ്പൂരിൽ പ്രതിഫലിക്കുന്നത് ഭരണ വിരുദ്ധ വികാരമാണ്...'. സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തുന്ന സമയത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വ്യക്തമായ ലീഡുയര്‍ത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എട്ടാം റൗണ്ട് പൂർത്തിയാകുമ്പോൾ ഷൗക്കത്തിന്‍റെ ലീഡ് 6000 പിന്നിട്ടു.


Similar Posts