< Back
Kerala
കെപിസിസി സെക്രട്ടറി, എക്സിക്യൂട്ടീവ് പ്രഖ്യാപനം വൈകും; കൂടിയാലോചനയ്ക്ക് ശേഷം മതിയെന്ന് ഹൈക്കമാൻഡ്

Photo| Special Arrangement

Kerala

കെപിസിസി സെക്രട്ടറി, എക്സിക്യൂട്ടീവ് പ്രഖ്യാപനം വൈകും; കൂടിയാലോചനയ്ക്ക് ശേഷം മതിയെന്ന് ഹൈക്കമാൻഡ്

Web Desk
|
19 Oct 2025 9:44 AM IST

കേരളത്തിലെ നേതാക്കളുമായി ദീപാദാസ് മുൻഷി വീണ്ടും ചർച്ച നടത്തും

തിരുവനന്തപുരം: കെപിസിസി സെക്രട്ടറിമാരുടെയും എക്സിക്യൂട്ടീവ് അംഗങ്ങളുടേയും പ്രഖ്യാപനം വൈകും. കൂടിയാലോചനയ്ക്ക് ശേഷം മതിയെന്നാണ് ഹൈക്കമാൻഡ് തീരുമാനം. കേരളത്തിലെ നേതാക്കളുമായി ദീപാദാസ് മുൻഷി വീണ്ടും ചർച്ച നടത്തും. ഭാരവാഹി പട്ടികയിൽ അതൃപ്തി ഉയർന്നതോടെയാണ് തീരുമാനം.

വൈസ് പ്രസിഡന്റുമാർ, ട്രഷറർ, ജനറൽ സെക്രട്ടറിമാർ എന്നീ ഭാരവാഹികളുടെ പട്ടികയായിരുന്നു കെപിസിസി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്. 13 വൈസ് പ്രസിഡന്റുമാരും 58 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്ന പട്ടികയിൽ ആറു പേരെ കൂടി രാഷ്ട്രീയകാര്യ സമിതിയിലേക്കും തെരഞ്ഞെടുത്തിരുന്നു.

വി.എ നാരായണനെ ട്രഷററായും സന്ദീപ് വാര്യറെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തിരുന്നു. രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, എ.കെ മണി, സി.പി മുഹമ്മദ് എന്നിവരാണ് രാഷ്ട്രീയകാര്യ സമിതിയിലെ പുതിയ അം​ഗങ്ങൾ.

ശരത് ചന്ദ്രപ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി.ടി ബൽറാം, വി.പി സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി. സു​ഗതൻ, രമ്യ ഹരിദാസ്, എം. ലിജു, കെ.എ ഷുക്കൂർ, എം. വിൻസന്റ്, റോയ് കെ. പൗലോസ്, ജയ്സൺ ജോസഫ് എന്നിവരാണ് വൈസ് പ്രസി‍ഡന്റുമാർ.

ആര്യാടൻ ഷൗക്കത്ത്, ജ്യോതികുമാർ ചാമക്കാല, പി. ജർമിയാസ്, അനിൽ അക്കര, കെ.എസ് ശബരീനാഥൻ, ബി.ആർ.എം ഷഫീർ, വിദ്യ ബാലകൃഷ്ണൻ, സൈമൺ അലക്സ് എന്നിവരുൾപ്പെടെയുള്ളവരാണ് ജനറൽ സെക്രട്ടറിമാർ.

Similar Posts