< Back
Kerala
KPCC will continue with the Jumbo Committee; 77 KPCC secretaries
Kerala

കെ.പി.സി.സിക്ക് ജംബോ കമ്മിറ്റി തുടരും; സെക്രട്ടറിമാർ 77 പേർ

Web Desk
|
1 March 2024 5:18 PM IST

22 ജനറൽ സെക്രട്ടറിമാർക്ക് പുറമെയാണ് നിയമനം

തിരുവനന്തപുരം: കെ.പി.സി.സിക്ക് ജംബോ കമ്മിറ്റി തുടരും. പുതുതായി 77 പേരെ കെ.പി.സി.സി സെക്രട്ടറിമാരായി നിയമിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്റെ കാലത്തെ മുഴുവൻ പേരെയും തുടരാൻ അനുവദിക്കുകയായിരുന്നു. നിലവിലെ 22 ജനറൽ സെക്രട്ടറിമാർക്ക് പുറമെയാണ് നിയമനം. ബി.ആർ.എം ഷഫീർ, ജ്യോതി വിജയകുമാർ എന്നിവരും സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. ഇതോടെ 106 ഭാരവാഹികളാണ് കെ.പി.സി.സിക്കുണ്ടാകുക.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കെ.പി.സി.സിയുടെ ജംബോ കമ്മിറ്റി തുടരുന്നത്. പുതിയ സെക്രട്ടറിമാരെ കണ്ടെത്തുന്നത് ഗ്രൂപ്പ് തർക്കം മൂലം നീണ്ടുപോകുകയായിരുന്നു. ഇതോടെ പഴയ ആളുകൾ തന്നെ തുടരുകയായിരുന്നു. ട്രഷറർ സ്ഥാനത്തേക്ക് ഇപ്പോഴും നിയമനം നടത്തിയിട്ടില്ല.



Similar Posts