< Back
Kerala

Kerala
അച്ചടക്കലംഘനം തന്നെയെന്ന് കെ.പി.സി.സി; ആര്യാടൻ ഷൗക്കത്തിന് വീണ്ടും നോട്ടീസ്
|4 Nov 2023 5:42 PM IST
കെ.പി.സി.സിയുടെ അച്ചടക്കസമിതി യോഗം ചേർന്ന ശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുക.
തിരുവനന്തപുരം: വിലക്ക് ലംഘിച്ച് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതിൽ ആര്യാടൻ ഷൗക്കത്ത് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കെ.പി.സി.സി. ഷൗക്കത്ത് ചെയ്തത് അച്ചടക്കലംഘനം തന്നെ എന്ന് വ്യക്തമാക്കി വീണ്ടും നോട്ടീസ് നൽകി.
പരിപാടിയെ വിഭാഗീയ പ്രവർത്തനമായി കാണുമെന്ന് മുന്നറിയിപ്പ് നൽകി ആര്യാടൻ ഷൗക്കത്തിന് കെ.പി.സി.സി നേരത്തെ കത്ത് നൽകിയിരുന്നു. ഈ കത്തിന് ഷൗക്കത്ത് നൽകിയ മറുപടിയിലാണ് കെ.പി.സി.സി അതൃപ്തി അറിയിച്ചത്. കെ.പി.സി.സിയുടെ അച്ചടക്കസമിതി യോഗം ചേർന്ന ശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുക.